ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച തമന്നയെ രണ്ടാം ഭാഗത്തിലെത്തിയപ്പോള്‍ സംവിധായകന് രാജമൗലി കാര്യമായി പരിഗണിച്ചില്ല. തമന്നയുടെ യുദ്ധ രംഗങ്ങള്‍ സിനിമയില്‍ നിന്ന് വെട്ടിമാറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്തില്‍ അവന്തികയെ പൂര്‍ണ്ണമായും തഴഞ്ഞത് തമന്ന എന്ന നടിയുടെ കരിയറിനെ വരെ കാര്യമായി ബാധിച്ചു. രാജമൗലിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് തമന്നയ്ക്ക് വിനയായതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബാഹുബലി സ്റ്റിക്കേഴ്സിലും തമന്നയില്ലെന്നതാണ് മറ്റൊരു രസകരമായ സംഗതി. ബാഹുബലിയും, കട്ടപ്പയും, ഭല്ലാലദേവനും, ദേവസേനയും ശിവകാമിയുമൊക്കെ ബാഹുബലി സ്റ്റിക്കേഴ്സില്‍ നിറയുമ്പോള്‍ ‘അവന്തിക’ മാത്രമാണ് സ്റ്റിക്കേഴ്സില്‍ നിന്ന് ഔട്ടായിരിക്കുന്നത്.
Post Your Comments