
ടിവി പ്രോഗ്രാമിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് രമേശ് പിഷാരടിയും ധര്മജന് ബൊല്ഗാട്ടിയും. ഇന്ന് ഇരുവരും അറിയപ്പെട്ട സിനിമാ താരങ്ങളായി കഴിഞ്ഞു. മുഖ്യാധാര സിനിമയിലെ അറിയപ്പെട്ട കോമഡി നടന്മാരില് ഒരാളായി മാറിയ ധര്മജന് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്.
ധര്‍മജന്റെയും, പിഷാരടിയുടെയും സൗഹൃദ സ്നേഹത്തെ ട്രോളാക്കി മാറ്റി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്നത് ട്രോളന്മാരുടെ സ്ഥിരം ഏര്‍പ്പാടാണ്. എന്നാല്‍ രമേശ് പിഷാരടി ഫേസ്ബുക്കിലൂടെ ധര്‍മജനെ ട്രോളിയതാണ് രസകരമായ പുതിയ സംഗതി. ധര്മജന് പിറന്നാള്‍ സന്ദേശം നേര്‍ന്നുകൊണ്ടായിരുന്നു പിഷാരടി ഫേസ്ബുക്കിലൂടെ രസകരമായ കുറിപ്പ് പങ്കിട്ടത്.
പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്നേക്കാൾ എത്രയോ വയസ്സ് മൂത്തതാണ് ധർമജൻ എന്നാലും ഒരിക്കൽ പോലും “ചേട്ടാ “എന്ന് വിളിക്കുവാൻ ആവശ്യപ്പെട്ടിട്ടില്ല അതാണ് സൗഹൃദം പിറന്നാൾ ആശംസകൾ
Post Your Comments