CinemaGeneralNEWS

ഭാഗ്യലക്ഷ്മിയെയും പാര്‍വതിയും ഒഴിവാക്കിയെന്ന ആരോപണത്തിനു മറുപടിയുമായി വിധു വിന്‍സെന്റ്

മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായി ഒരു കൂട്ടായ്മ മഞ്ജു വാര്യര്‍, റീമ, വിധു വിന്‍സെന്റ്, ദീദി ദാമോദരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരഭിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴേക്കും വിമര്‍ശനവും പരിഹാസവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയെയും മാലാ പാര്‍വ്വതിയെയും സംഘടനയില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായികയും കൂട്ടായ്മയിലെ ഭാരവാഹിയുമായ വിധു വിന്‍സെന്റ് പറയുന്നു.

വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണത്തില്‍ നിന്നും ആരെയും മനപൂര്‍വ്വം ഒഴിവാക്കിയ്യിട്ടില്ല. ഇത്തരത്തിലൊരു സംഘടന രൂപീകരിക്കുന്ന കാര്യം മുഖ്യമന്ത്രിയെ എത്രയും വേഗം അറിയിക്കേണ്ടത് അനിവാര്യമാണെന്നത് കൊണ്ട് മാത്രം സമാന ചിന്തകള്‍ ഉള്ള കുറച്ച് പേര്‍ ചെന്ന് അദ്ദേഹത്തെ കണ്ടു എന്ന് മാത്രം. അല്ലാതെ ഇടത്തില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും വിധു വിന്‍സെന്റ് പറഞ്ഞു. സിപിഐഎമ്മിന് അനഭിമതരായത് കൊണ്ടാണ് ഭാഗ്യലക്ഷ്മിയെയും പാര്‍വ്വതിയെയും ഒഴിവാക്കിയതെന്നു ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ അടിസ്ഥാനമില്ല. സംഘടനയിലുള്ള ആര്‍ക്കും രാഷ്ട്രീയമില്ല. അങ്ങനെയാരെയും ഒഴിവാക്കി നിര്‍ത്താനും ശ്രമിച്ചിട്ടില്ലെന്ന് വിധു വിന്‍സെന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button