CinemaGeneralNEWS

സാര്‍ വിളിച്ചില്ലെങ്കില്‍ എന്നെ വേറെ സംവിധായകര്‍ വിളിക്കും! ലാല്‍ജോസിന് അനുശ്രീ നല്‍കിയ കിടിലന്‍ മറുപടി

ലാല്‍ജോസിന്‍റെ ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരമാണ് അനുശ്രീ. തന്‍റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്.
“റിയാലിറ്റി ഷോ വിജയിച്ചാലും നിന്നെ ഞാന്‍ നായികായാക്കില്ലെങ്കില്‍ നീ എന്ത് ചെയ്യും” എന്ന ലാല്‍ ജോസിന്‍റെ തമാശ ചോദ്യത്തിന് മറുപടിയായി അനുശ്രീ ഉശിരന്‍ ഉത്തരം നല്‍കിയത് അന്നത്തെ ടിവി ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “ഈ റിയാലിറ്റി ഷോ ശ്രദ്ധിക്കുന്ന ഒട്ടേറെ സംവിധായകര്‍ വേറെയുമുണ്ടാവും സാര്‍ എന്നെ സിനിമയിലെടുത്തില്ലെങ്കില്‍ അവര്‍ വിളിച്ചോളും” എന്നാണ് അനുശ്രീ മറുപടി നല്‍കിയത്.

shortlink

Post Your Comments


Back to top button