ബാഹുബലി ഒന്നാം ഭാഗം കഴിഞ്ഞതിനു ശേഷം ബാഹുബലിയുടെ രണ്ടാംഭാഗത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത് ഒരു ചോദ്യത്തിന്റെ ഉത്തരത്തിനായാണ്. എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നതെന്ന ചോദ്യം. ഷൂട്ടിംഗ് ഇടയിലും ഈ ചോദ്യത്തിന്റെ ഉത്തരം പുറത്താകാതെ നോക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചു. രണ്ടാം ഭാഗം ഇറങ്ങുംവരെ അക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ ബാഹുബലി പ്രവര്‍ത്തകര്‍ക്കായി. അതാണ് ആ ചിത്രത്തിന്റെ മഹാ വിജയത്തിന് കാരണവും. ആയിരം കോടിയിലധികം കളക്ഷന്‍ നേടി ചരിത്രമായി മാറിയ സിനിമയിലെ ആ രഹസ്യം കട്ടപ്പയായി അഭിനയിച്ച സത്യരാജ് കുടുംബത്തോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്ന് മകള്‍ ദിവ്യാ സത്യരാജ് പറയുന്നു.
അടുത്ത സുഹൃത്തുക്കളെപോലെയാണ് താനും അച്ഛനും. കുട്ടിക്കാലം മുതല്‍ സിനിമയുടെ കഥകള്‍ അച്ഛന് പറഞ്ഞു തരുമായിരുന്നു. അമ്മയും സഹോദരനുമടക്കം എല്ലവരും കഥാപാത്രത്തെക്കുറിച്ചുള്ള അഭിപ്രായവും തിരിച്ചുപറയും. ബാഹുബലിയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ എല്ലാവര്ക്കും ഇഷ്ടായി. പക്ഷേ അച്ഛന് അത് സ്വീകരിക്കുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. കാരണം ബാഹുബലി സ്വീകരിച്ചാല്‍ കുറേ നാള് ഹൈദരാബാദില്‍ തങ്ങേണ്ടി വരും. പലപ്പോഴും ഔട്ട്ഡോര്‍ ഷെഡ്യൂളിലില്‍ ഒന്നോ രണ്ടോ ദിവസത്തെ സോംഗ് ചിത്രീകരണത്തില്‍ മാത്രമായിരുന്നു അച്ഛന് പങ്കെടുക്കാറുണ്ടായിരുന്നത്.
ബാഹുബലി ആദ്യ ഭാഗം ഇറങ്ങിയതു മുതല്‍ എല്ലാവരും എന്നോട് ചോദിച്ചിരുന്നത് കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്നായിരുന്നു. അച്ഛന് അത് പറഞ്ഞിരുന്നു വെന്ന് ചിലര്‍ വിശ്വസിച്ചു. പക്ഷേ അച്ഛനോട് ഞാന്‍ അക്കാര്യത്തെ കുറിച്ച് ഒരിക്കല്‍ പോലും ചോദിച്ചിരുന്നില്ല. എന്തിനായിരിക്കും കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് ഊഹിച്ച പറഞ്ഞ് അച്ഛന്റെ മുമ്പില്‍ ഞാനും സഹോദരനും കളിക്കുമായിരുന്നു. മറ്റുള്ളവരോട് അക്കാര്യം പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു. എന്നാല്‍ അദ്ദേഹം വെറുതെ പുഞ്ചിരിക്കുക മാത്രമേ ചെയ്യുമായിരുന്നുള്ളൂ. ഒന്നും പറയുമായിരുന്നില്ല. ഞങ്ങള്‍ എത്ര ശല്യപ്പെടുത്തിയാലും അദ്ദേഹം ആ രഹസ്യം പറയുമായിരുന്നില്ല. സിനിമ കണ്ടതിനു ശേഷമാണ് ഞങ്ങളും ആ രഹസ്യം അറിഞ്ഞത്. ഇതുമാത്രമാണ് അച്ഛന് ഞങ്ങളില്‍ നിന്നും മറച്ചുവച്ച രഹസ്യമെന്നും ദിവ്യ സത്യരാജ് പറയുന്നു.
Post Your Comments