CinemaGeneralNEWSTollywood

ദഗ്ഗുബട്ടി അനുഷ്കയ്ക്ക് സഹോദരനാണ്, പക്ഷെ പ്രഭാസ് ആരാണ്? പ്രതികരണവുമായി അനുഷ്ക

‘ബാഹുബലി’ ലോകമൊട്ടാകെ ചരിത്രം രചിക്കുമ്പോള്‍ ചിത്രത്തിലെ ബാഹുബലിയെയും ദേവസേനയെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രഭാസും അനുഷ്കയും പ്രണയമാണെന്ന തരത്തിലാണ് വാര്‍ത്തകളുടെ പ്രചരണം. തനിക്കു വരുന്ന ആയിരക്കണക്കിന് വിവാഹാലോചനകള്‍ പ്രഭാസ് വേണ്ടെന്നു വെയ്ക്കുന്നത് അനുഷ്കയ്ക്ക് വേണ്ടിയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ  വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടി അനുഷ്ക രംഗത്ത് വന്നിരുന്നു.തന്‍റെ പേഴ്സണല്‍ സെക്രട്ടറിയാണ് ഇതിനു പിന്നിലെന്നും താരം ആരോപിച്ചിരുന്നു, എന്നാല്‍ വീണ്ടും പ്രഭാസ് അനുഷ്ക പ്രണയ ബന്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. റാണയാണോ പ്രഭാസാണോ? ഏറ്റവും സെക്സിയായ നടനെന്ന ചോദ്യത്തിന് അനുഷ്ക നല്‍കിയ ഉത്തരമാണ് അതിനുള്ള കാരണം. റാണയെ ബ്രദര്‍ എന്നാണ് താന്‍ വിളിക്കാറുള്ളതെന്ന് അവതാരകന്റെ ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി നല്‍കുകയായിരുന്നു താരം. പ്രഭാസുമായുള്ള അനുഷ്കയുടെ ബന്ധം പ്രണയമാണെന്ന തരത്തിലാണ് താരത്തിന്‍റെ ഈ മറുപടിയെ ആരാധകര്‍ നോക്കികാണുന്നത്.

shortlink

Related Articles

Post Your Comments


Back to top button