മലയാളത്തില്‍ ഏറ്റവും അധികം മുതല്‍മുടക്കുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനാക്കുന്നു മഹാഭാരതം. പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഈ ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ അബുദാബി ആയിരിക്കുമെന്ന് നിർമാതാവ് ബി ആർ ഷെട്ടി. സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ രചനയായ രണ്ടാമൂഴത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഇത്.
സിനിമ രണ്ടു വര്‍ഷം കൊണ്ട് പൂർത്തിയയാക്കുമെന്നും ഷെട്ടി ദുബായില്‍ ഒരു റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുകയാണ്. താര നിര്‍ണയം നടക്കുകയാണെന്നും ആഗോള വാര്‍ത്ത സമ്മേളനത്തിലായിരിക്കും സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ബിആര്‍ ഷെട്ടി പറയുന്നു.
ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള അഭിനേതാക്കള്‍ ക്കൊപ്പം. എ ആര് റഹ്മാനും ചിത്രത്തിന്റെ ഭാഗമാകും.
Post Your Comments