BollywoodCinemaGeneralMovie GossipsNEWS

അവരുടെ കുടുംബം തകര്‍ത്തത് ഞാന്‍ അല്ല; ശ്രദ്ധ കപൂര്‍

ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തറും ഭാര്യ അഥുന ഭബാനിയുമായി പിരിയാനുള്ള പ്രധാന കാരണമായി നടി ശ്രദ്ധ കപൂറിന്റെ പേരാണ് ബോളിവുഡില്‍ കേട്ടത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബിടൌണില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ ഫലമായാണ് ഫര്‍ഹാന്‍റെ ദാമ്പത്യം പിരിഞ്ഞതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ തനിക്കെതിരെ പ്രചരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ശ്രദ്ധ. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവരുടെ വായ് മൂടിക്കെട്ടാന്‍ തനിക്ക് കഴിയില്ല. അതിനുള്ള അവകാശവും എനിക്കില്ല. ഒരു കുടുംബവും ഞാന്‍ തകര്‍ത്തിട്ടില്ല. ഇപ്പോള്‍ ശ്രദ്ധ മുഴുവനും സിനിമയിലാണ്. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം എന്നതില്‍ കവിഞ്ഞ ഒരു ലക്ഷ്യവും തനിക്കില്ലയെന്നും ശ്രദ്ധ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button