GeneralKollywoodNEWS

ധനുഷ്, തൃഷ തുടങ്ങിയ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍;സത്യാവസ്ഥ വെളിപ്പെടുത്തി ഗായിക സുചിത്ര കാര്‍ത്തിക

ഗായിക സുചിത്രയുടെ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. സുചിത്രയുടെ അക്കൗണ്ട്‌ വഴി കോളിവുഡ് താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ നേരെത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഗായിക സുചിത്രയുടെ അക്കൗണ്ട്‌ വഴി ഫോട്ടോകള്‍ പ്രചരിച്ചതിനാല്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു എന്നാല്‍ ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ സത്യാവസ്ഥ വെളിപ്പെടുത്തി സുചിത്ര രംഗത്തെത്തി.
മാര്‍ച്ച് 2 ന് ആരോ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സിനിമയില്‍ എന്റെ സുഹൃത്തുകളായ പലരുടെയും ചിത്രങ്ങള്‍ അതിലൂടെ പ്രചരിച്ചു. ആ സമയത്ത് സുഖമില്ലാതിരിക്കുകയായിരുന്നു. പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് കാര്‍ത്തിക് ആണ് ട്വിറ്റര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചത്. ഇപ്പോള്‍ എന്റെ പേരില്‍ 50ലധികം വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോയതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയത് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര പ്രതികരിച്ചത്.
ധനുഷ്, തൃഷ, റാണാ ദഗ്ഗുബാട്ടി, ചിന്മയി, അനിരുദ്ധ്, ആന്‍ഡ്രിയ എന്നീ താരങ്ങളുടെ ചിത്രങ്ങളാണ്‌ സുചിത്രയുടെ അക്കൗണ്ട്‌ വഴി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

shortlink

Post Your Comments


Back to top button