ബോളിവുഡിലെ യുവ സുന്ദരി നിധി അഗര്‍വാളിനെ താമാസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറക്കിവിട്ടതായി വാര്‍ത്ത. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് നടിയെ ഇറക്കിവിട്ടത്. മുംബൈയില മിഡ് ഡേ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തനിച്ചു താമസിക്കുന്ന നടി എന്നതാണ് തനിക്കെതിരെ ഇത്തരം ഒരു തീരുമാനം സൊസൈറ്റി എടുക്കാന്‍ കാരണമെന്നും നിധി ആരോപിക്കുന്നു. ബെംഗളൂരു സ്വദേശിയായ നിധി ചെറിയ വേഷങ്ങളിലൂടെ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്ന നടിയാണ്. കഴിഞ്ഞ ആറു മാസമായി ഒരു സുഹൃത്തിനൊപ്പമാണ് ഫ്ലാറ്റില്‍ താമസിച്ചു വരുന്നത്.
ഈ സംഭവത്തെ ക്കുറിച്ച് നടിയുടെ വാക്കുകള്‍ ഇങ്ങനെ .. ഒരു നടി തനിച്ച് താമസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ താമസിക്കാന്‍ പുതിയ സ്ഥലം തേടേണ്ട ഗതികേടിലാണ് ഞാന്‍. വളര്‍ന്നുവരുന്ന നടികള്‍ക്ക് താമസ സൌകര്യം മുംബൈയില്‍ ലഭിക്കാന്‍ വളരെ പ്രയാസമാണെന്നും നടികള്‍ അവിഹിത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നതെന്ന ധാരണയാണ് ഇതിനു പ്രധാന കാരണമെന്നും നിധി പറഞ്ഞു.
Post Your Comments