
ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ സൂപ്പര്‍ സംവിധായകനായി മാറിയ രാജമൌലി തന്‍റെ സ്വപ്ന ചിത്രത്തെക്കുറിച്ച് പറയുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം ചിത്രം ചെയ്യാന്‍ ഏതൊരു സംവിധായകനെപോലെ താനും ആഗ്രഹിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ താരമാണ് അദ്ദേഹം. അദ്ദേഹത്തെ ഒന്ന് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ക്ക് അത്രമാത്രം ആവേശമുണ്ട്. രജനികാന്തിനെ വച്ചൊരു സിനിമ എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്നമാണ്. താനും ആ സ്വപ്നത്തെ താലോലിക്കുന്നുണ്ട്. എന്നാല്‍ താന്‍ വിശ്വസിക്കുന്നത് നമ്മളെ പ്രചോദിപ്പിക്കുന്ന കഥയിലാണ്. അത്തരത്തില്‍ ഒരു തിരക്കഥ ലഭിച്ചാല്‍ തീര്‍ച്ചയായും രജനി സാറിനൊപ്പം ജോലി ചെയ്യുമെന്നും രാജാമൌലി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
Post Your Comments