മലയാളത്തില്‍ ജനപ്രിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന് ലാല്‍ ജോസും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നു. ചലച്ചിത്രപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുകയും പല അഭിമുഖങ്ങളിലും ഈ ചോദ്യം ഇരുവരും നേരിടുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ ഒരുക്കാത്തതെന്ന ചോദ്യത്തിനു മറുപടിയുമായി ലാല്‍ജോസ് എത്തിയിരിക്കുകയാണ്.
ലാല്‍ ജോസും മോഹന്ലാലുമൊന്നിച്ചു ഒരു ചിത്രമെന്ന് മുന്‍പ് രണ്ട് തവണ കേട്ടെങ്കിലും രണ്ടും നടക്കാതെപോയി. എസ്.സുരേഷ്ബാബുവിന്റെ ആശയത്തില്‍ ലാല്‍ജോസ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ആലോചിച്ച ചിത്രമാണ് ‘ബലരാമന്. പക്ഷേ ആ ചിത്രം നടന്നില്ല. ‘ശിക്കാര്‍’ എന്ന പേരില്‍ എം.പത്മകുമാര്‍ പിന്നീട് ആയ കഥ സിനിമയാക്കി. ഡോ: ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൃഥ്വിരാജും മോഹന്‍ലാലുമൊന്നിക്കുന്ന ‘കസിന്‍സ്’ എന്നൊരു ചിത്രവും ലാല്‍ജോസ് ആലോചിച്ചെങ്കിലും അതും നടക്കാതെപോയി.
അവസാനം ഒരു ലാല്‍ജോസ് മോഹന്‍ലാല്‍ ചിത്രം യാഥാര്‍ത്ഥ്യമാവുന്നു. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ കോളെജ് വൈസ് പ്രിന്‍സിപ്പലിന്റെ റോളിലെത്തുന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുകയാണ്.
അതിനെക്കുറിച്ച് സംവിധായകന് പറയുന്നതിങ്ങനെ…
സുഹൃത്തുക്കളെ, നാളെ എന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. 1998ല്‍ മറവത്തൂര്‍ കനവ് റിലീസ് ആയ അന്നുമുതല്‍ ഞാന്‍ കേട്ടുതുടങ്ങിയ ആ ചോദ്യത്തിനുള്ള മറുപടി. അതെ, മോഹന്‍ലാലാണ് നായകന്. നിങ്ങള്‍ക്കും സിനിമ ഇഷ്ടമാവണേ എന്ന പ്രാര്‍ഥനയോടെ തുടങ്ങുകയാണ്. അനുഗ്രഹിച്ചാലും.
ലാല്‍ജോസ്
Post Your Comments