BollywoodCinemaIndian Cinema

ബാഹുബലിയിലേക്ക് രാജമൗലി ആദ്യം ആലോചിച്ച താരങ്ങള്‍ മോഹന്‍ലാലും ഹൃതിക് റോഷനും? റാണ ദഗുപതി വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി മാറിയ ബാഹുബലിയില്‍ അഭിനയിക്കാന്‍ രാജമൌലി ആദ്യം കണ്ടത് ഇപ്പോഴത്തെ താരങ്ങള്‍ ആയിരുന്നില്ലയെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് വാസ്തവവിരുദ്ധമാണെന്നും മാധ്യമ സൃഷ്ടിമാത്രമാണെന്നും ചിത്രത്തില്‍ ഭല്ലാവോദേവനായി തകര്‍ത്തഭിനയിച്ച റാണ ദഗുപതി പറയുന്നു.

കേള്‍ക്കുന്നതൊന്നും സത്യമല്ലെന്നും ബാഹുബലിയുടെ തിരക്കഥ ആരംഭിക്കുന്നതിന് മുമ്പേ ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ട താരമാണ് പ്രഭാസ് എന്നും റാണ വ്യക്തമാക്കി. പ്രഭാസ് കരാര്‍ ഒപ്പിട്ടതിന് ശേഷം ഈ പ്രോജക്ടിലേക്ക് വരുന്ന അടുത്ത താരം താനായിരുന്നെന്നും റാണ പറഞ്ഞു.

ബാഹുബലിയുടെ വേഷത്തില്‍ ഹൃതിക് റോഷനെയും ഭല്ലാവോദേവയായി ജോണ്‍ എബ്രഹാമിനെയുമാണ് രാജമൗലി ആദ്യം മനസ്സില്‍ കണ്ടിരുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ തിരക്ക് മൂലം വേഷം വേണ്ടെന്നുവച്ചെന്നും അതിന് ശേഷമാണ് പ്രഭാസിലേയ്ക്കും റാണയിലേയ്ക്കും രാജമൗലി എത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്. സത്യരാജ് അഭിനയിച്ച കട്ടപ്പയുടെ വേഷം ചെയ്യാന്‍ ആദ്യം സമീപിച്ചത് മലയാളത്തിലെ മെഗാതാരം മോഹന്‍ലാലിനെയായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇതെല്ലാം വാസ്തവിരുദ്ധമാണ്. ബാഹുബലി സിനിമയില്‍ ശിവകാമിയുടെ വേഷം ഒഴിച്ച് ബാക്കി എല്ലാ താരങ്ങളും രാജമൗലി മനസ്സില്‍ കണ്ട താരങ്ങള്‍ തന്നെയാണ്. ചിത്രത്തില്‍ ശിവകാമിയായി അണിയറപ്രവര്‍ത്തകര്‍ ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയാണ്. എന്നാല്‍ വിജയ് നായകനായ പുലി എന്ന ചിത്രത്തിനു വേണ്ടി നേരത്തെ തന്നെ കരാര്‍ ഒപ്പിട്ടതിനാല്‍ ശ്രീദേവിയ്ക്കു ബാഹുബലിയിലേക്കുള്ള അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും റാണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button