
ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം യുവ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു
ഫേസ്ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം യുവ സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മറാത്തി ചിത്രമായ ധോള്‍ ടാഷേയുടെ നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറാണ് പൂനെയിലെ ഒരു ഹോട്ടലില്‍ ആത്മഹത്യ ചെയ്തത്. സിനിമയുടെ പരാജയവും തുടര്‍ന്ന് കുടുംബബന്ധത്തിലുള്ള അകല്‍ച്ചയും പ്രശ്നങ്ങളുമാണ് തന്റെ മരണത്തിന് കാരണമെന്ന് അതുല്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം. തപ്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടൽ മുറിയുടെ പൂട്ട് തല്ലിത്തകർത്താണ് മൃതദേഹം പുറത്തെടുത്തത്.
സിനിമാ നിർമ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിനു കാരണമെന്ന് അതുൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു. ദോൽ ടാഷെയുടെ നിർമ്മാണത്തിലൂടെ അതുലിനു വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഈയവസരത്തിൽ തന്റെ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടിൽനിന്നു പുറത്താക്കിയതായും മക്കളെ തന്നിൽ നിന്നും അകറ്റിയതായും പറയുന്നു.
മറാത്തി ഭാഷയില്‍ നീണ്ട പോസ്റ്റിലൂടെയാണ് തന്റെ കുടുംബം തകര്‍ന്നതായും അത് തന്നെ എങ്ങനെ ബാധിച്ചുവെന്നും ഇതില്‍ അതുല്‍ കുറിക്കുന്നത്.
ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടില്ലെന്നും അതുലിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിക്കാനാവില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
Post Your Comments