CinemaGeneralIndian CinemaKollywoodNEWS

രാഷ്ട്രീയ പ്രവേശനം; നിലപാട് വ്യക്തമാക്കി രജനീകാന്ത്

 

തമിഴ് ജനങ്ങളുടെ വലിയൊരു ആവശ്യമാണ്‌ സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്നത്. അതിനായി നിരവധി ആളുകള്‍ ആവശ്യപ്പെടുന്ന, പോസ്റ്ററുകളും മറ്റും ഇറക്കി ചര്‍ച്ചകള്‍ ഉയര്‍ത്തുന്ന ഈ സമയത്ത് തന്‍റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനി വെളിപ്പെടുത്തുന്നു. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടികാഴ്ചയിലാണ് രജനി മനസ്സ് തുറന്നത്.

ദൈവഹിതമനുസരിച്ചു താന്‍ ഇപ്പോള്‍ ഒരു നടനാണ്‌. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെ പിന്തുണച്ചിരുന്നു. അതൊരു തെറ്റായിരുന്നുവെന്ന് തോന്നിയിരുന്നു. ഒരു പാര്‍ട്ടിയെയും നിലവില്‍ ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലയെന്നും രജനി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button