CinemaNEWSTollywood

ബാഹുബലിയിലെ കട്ടപ്പയാകാന്‍ രാജമൗലി ആദ്യം സമീപിച്ചത് മലയാളത്തിന്‍റെ സൂപ്പര്‍താരത്തെ!

‘ബാഹുബലി’യില്‍ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിനായി രാജമൗലി ആദ്യം സമീപിച്ചത് മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലിനെയായിരുന്നു. മൂന്ന്‍ വര്‍ഷത്തേക്ക് മാറ്റിവയ്ക്കാന്‍ ഡേറ്റ് ഇല്ലാതിരുന്നതിനാലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ഒഴിവായത്.
ഒരു തെലുങ്ക്‌ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ദീര്‍ഘകാലത്തെ ഷൂട്ടിംഗ് ക്രമീകരണമായതിനാല്‍ ബാഹുബലിയില്‍ നിന്ന് പിന്മാറിയ നടന്‍ മോഹന്‍ലാല്‍ മാത്രമല്ല. ബല്ലാല ദേവനായി അഭിനയിക്കാനിരുന്ന വിവേക് ഒബ്രോയ് അവന്തികയായി അഭിനയിക്കാനിരുന്ന സോനം കപൂര്‍ തുടങ്ങിയവരും രാജമൗലി ചിത്രത്തില്‍ നിന്ന് ഒഴിവായി. അനുഷ്ക അവതരിപ്പിച്ച ദേവസേനയുടെ റോളിലേക്ക് സംവിധായകന്‍ ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നു എന്നാല്‍ മറ്റു ചിത്രങ്ങളില്‍ കരാര്‍ ഒപ്പിട്ടതിനാല്‍ നയന്‍താരയ്ക്ക് ദേവസേനയുടെ വേഷം നഷ്ടപ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button