ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ ഇത് വരെ താന്‍ ചെയ്ത സെക്സി കഥാപാത്രങ്ങള്‍ക്കും ധരിച്ച വേഷങ്ങള്‍ക്കും തന്റെ അമ്മയോട് ക്ഷമാപണം നടത്തി. മാതൃദിനത്തിലാണ് പൂനത്തിന്റെ ക്ഷമാപണം. ഔദ്യോഗിക പേജില്‍ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെയാണ് താരം അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ക്ഷമ ചോദിക്കുന്നത്.
അമ്മ അറിയുന്നതിനായി എന്നും പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ അമ്മ ആഗ്രഹിക്കുന്ന മകളാകാന്‍
തനിക്ക് കഴിഞ്ഞിട്ടില്ലെന്നും എന്നാല്‍ വിവാദങ്ങള്‍ എല്ലാം അവസാനിപ്പിച്ചു താന്‍ മാറുകയാണെന്നും വെളിപ്പെടുത്തിയ പൂനം തനിക്ക് അമ്മയോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അത്ര വലുതാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments