CinemaNEWS

പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ ‘ആടു തോമ’ വീണ്ടുമെത്തുന്നു

മോഹന്‍ലാലിന്‍റെ സിനിമാകരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ‘സ്ഫടിക’ത്തിലെ ‘ആടു തോമ’. 1995-ല്‍ പുറത്തിറങ്ങിയ ചിത്രം ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു. ആടു തോമയുടെ മുണ്ട് പറിച്ചുള്ള തകര്‍പ്പന്‍ സംഘടന രംഗം ഇന്നും ഓരോ യുവാക്കള്‍ക്കും ആവേശമാണ്. അതേ ആടു തോമ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്ക്രീനില്‍ അവതരിക്കും. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ‘സ്ഫടികം’ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്‍റെ ആരാധകര്‍. സിനിമ തിയേറ്ററില്‍ കാണാന്‍ കഴിയാതെ പോയവര്‍ക്ക് ഇതൊരു സുവര്‍വസരമാണ്. ബിഗ്‌ സ്ക്രീനില്‍ ആടുതോമയെ കാണാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു.

shortlink

Post Your Comments


Back to top button