CinemaGeneralNEWS

ഈ കുട്ടികളൊന്നും എന്‍റെ ഫാനല്ല അത് കേട്ടതും ഞാനാകെ തകര്‍ന്നു പോയി, രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ ജയസൂര്യ

നടന്‍ ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റില്‍ വളരെ രസകരമായ ഒരു സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുകയാണ്. ‘ശശി’ എന്ന പേരിനോടുള്ള മലയാളിയുടെ പരിഹാസത്തെ സംബന്ധിക്കുന്നതാണ് ചെറിയ വിവരണമുള്ള ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. സിനിമാ ചിത്രീകരണത്തിനിടെ മൂന്ന് നാല് കുട്ടികള്‍ക്കൊപ്പം സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ തമാശ രൂപേണ ഇങ്ങനെ കുറിച്ചത്.

എല്ലാം ബുദ്ധിയുള്ള പിള്ളേരാ … ഒരുവൻ വിജയ് ഫാൻ, ഒരുവൻ ലാലേട്ടൻ ,മറ്റൊരുവൻ മമ്മൂക്ക… ഇത് കേട്ട് നെഞ്ച് തകർന്ന് ഞാൻ ചോദിച്ചു എന്നെ ആർക്കും ഇഷ്ടമല്ലേടാ മക്കളെ … അതിൽ ഒരുവൻ പറഞ്ഞു എന്റെ അച്ചൻ ചേട്ടന്റെ വല്ല്യ ഫാനാ… എന്താ മോനേ അച്ചന്റെ പേര്… ” ശശി” ആദ്യമായി ”ശശി” എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം…. നന്ദി

shortlink

Related Articles

Post Your Comments


Back to top button