സൂപ്പര്‍താരം രജനികാന്തിന് മുംബൈയില്‍ നിന്ന് ഭീഷണി. ഹാജി മസ്താന്റെ ദത്തുപുത്രനായ സുന്ദര്‍ ശേഖറാണ് രജനികാന്തിനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. അധോലോക നേതാവായ ഹാജി മസ്താന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയില്‍ രജനികാന്ത് അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് സുന്ദര്‍ ശേഖര്‍ രജനികാന്തിനെ വെല്ലുവിളിച്ചത്. തന്റെ പിതാവിനെ അധോലോക നേതാവായി ചിത്രീകരിക്കരുതെന്നാണ് സുന്ദര്‍ ശേഖര്‍ ആവശ്യപ്പെടുന്നത്. ആദ്ദേഹത്തിനെതിരെ ഒരു കേസ് പോലും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ഇത്തരമൊരു സിനിമയ്ക്ക് വേണ്ടി സമയം കളയരുതെന്നും സുന്ദര്‍ ശേഖര്‍ രജനികാന്തിനോട് ആവശ്യപ്പെടുന്നു. തന്റെ വാക്കുകള്‍ എതിര്‍ത്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സുന്ദര്‍ ശേഖര്‍ ഭീഷണി മുഴക്കുന്നു. ഹാജി മസ്താനെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ തന്നോട് ഫോണില്‍ സംസാരിക്കുന്നതായിരിക്കും ഉചിതമെന്നും സുന്ദര്‍ ശേഖര്‍ പറയുന്നു.
Post Your Comments