Uncategorized

നിഖിത, നിമ്മി, ഇതൊക്കെയാണ് എന്‍റെ ഫേക്ക് ഐഡികള്‍, പുരുഷന്മാര്‍ വഞ്ചിതരാകരുതെന്ന് നടി

തന്‍റെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയവര്‍ക്കെതിരെ പരാതിയുമായി നടി അമലാ കുര്യന്‍. പ്രണയം നടിച്ച് പുരുഷന്മാരെ വഞ്ചിതരാക്കുന്ന ഇത്തരം കള്ള ഐഡികള്‍ക്കെതിരെ പോരാടാന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടുകയാണ് നടി. തന്‍റെ ഫോട്ടോ ഉപയോഗപ്പെടുത്തി നിഖിത, നിമ്മി,എന്ന പേരില്‍ ചിലര്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് കണ്ടു പുരുഷന്മാര്‍ അവരുടെ വലയില്‍ വീഴരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിക്കുകയാണ് താരം.പക്ഷെ പോസ്റ്റിട്ട ശേഷം താരം ഇത് നീക്കം ചെയ്തിട്ടുണ്ട്. 

അമലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

ഒന്നിനു പുറകെ മറ്റൊന്നായി സൈബര്‍ കുറ്റകൃത്യത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് ഇന്ന് ഇവിടെ ഓരോ പെണ്‍കുട്ടികളും. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ അറിഞ്ഞു എന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മറ്റൊരു പേരില്‍ ഒരു പെണ്‍കുട്ടി കേരള മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുകയും പല പേരില്‍ എന്റെ ഫോട്ടോകള്‍ വച്ച് വാട്സാപിലും ഫേസ്ബുക്കിലും ഐഎംഒയിലും എല്ലാം അക്കൗണ്ട് ഉണ്ടാക്കി പ്രണയ വിവാഹ അഭ്യര്‍ഥനകള്‍ നടത്തുകയും ചെയ്യുന്നു. വിവാഹത്തിന്റെ വക്കില്‍ എത്തിയിട്ട് വഴിമുട്ടുന്ന അവസ്ഥ, ഇതേ തുടര്‍ന്ന് ഒരുപാടു യുവാക്കളും അവരുടെ കുടുംബാംഗങ്ങളും വഞ്ചിക്കപ്പെടുന്നു. ഈ പ്രശ്നത്തെ തുടര്‍ന്ന് ഞാന്‍ സൈബര്‍ സെല്ലില്‍ സമീപിച്ചിരുന്നു, പരാതി എഴുതിക്കൊടുത്ത് കേസും ഫയല്‍ ചെയ്തു. വാട്സ്ആപ് നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ കോയമ്പത്തൂര്‍ ഭാഗത്തു നിന്നുള്ള അവിടുത്തെ രണ്ട് നഴ്സിങ് വിദ്യാര്‍ഥികള്‍ ആണ് ഇതിനു പിന്നിലെന്നാണ് പോലീസ് എന്നോട് ആദ്യം പറഞ്ഞത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് അവരുടെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലും പലതവണ ഞാന്‍ ഇതേകാര്യം പറഞ്ഞ് സമീപിച്ചിട്ടുണ്ട്. അവര്‍ പറയുന്ന ന്യായം മറ്റൊന്നാണ്. വാട്സാപും ഫെയിസ്ബുക്കും ഐഎംഒയുെമല്ലാം വിദേശ കമ്പനികള്‍ ആണെന്നാണ്. മാത്രവുമല്ല ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കു താല്‍പര്യവും ഇല്ല. ഇവിടെ എവിടെയാണ് ഒരു പെണ്‍കുട്ടിക്കു നീതി ലഭിക്കുക. ഈ പറയുന്ന സാറുമ്മാരുടെയെല്ലാം വീട്ടിലെ പെണ്‍കുട്ടികള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവര്‍ പ്രതികരിക്കില്ലേ.
ഞാന്‍ വീണ്ടും സൈബര്‍ സെല്ലില്‍ സമീപിച്ചു, ഞാന്‍ കേസ് ഫയല്‍ ചെയ്ത ഡേറ്റ് ഉള്‍പ്പെടെ പറഞ്ഞു. വീണ്ടും ഒന്നൂടെ കേസ് ഫയല്‍ ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. എത്ര ഫയല്‍ ചെയ്താലും ഇതുവരെ സംഭവിച്ചതല്ലേ സംഭവിക്കുക എന്ന് തിരിച്ചു ചോദിച്ചു. ഒരു പാട് കോളുകള്‍ വരുന്നതാണ് സംസാരിക്കാന്‍ സമയം ഇല്ല വേണമെങ്കില്‍ വന്നൊരു റിട്ടണ്‍ കംപ്ലയിന്റെ എഴുതി കൊടുക്കൂ എന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ട് ചെയ്തതു. എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ, നിഖിത, നിമ്മി, തുമ്പു (ഇതൊക്കെ ആയിരുന്നു ഫേക്ക് ഐഡിയുടെ പേരുകള്‍). എന്തൊക്കെയോ അങ്ങനെ വേറെ. ഏതൊക്കെ പേരിലാണെങ്കിലും എന്റെ പേരും ഫോട്ടോയും അപ്ലോഡ് ചെയ്ത് ആരെങ്കിലും സമീപിക്കുകയാണെങ്കില്‍ അത് ഫേക്ക് ആണെന്ന് മനസിലാക്കുക.

shortlink

Related Articles

Post Your Comments


Back to top button