ജസ്റ്റിന് ബീബറുടെ സംഗീത നിശ ഇന്ത്യയില്‍ അരങ്ങേറിയപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ ഒട്ടേറെ ബോളിവുഡ് നടിമാര്‍ എത്തിയിരുന്നു. എന്നാല്‍ ബീബറിന്റെ പ്രോഗ്രാം തീരുന്നതിനു മുന്‍പേ ഏതാനും താരങ്ങള്‍ പരിപാടിക്കിടെ ഇറങ്ങി പോയെന്നാണ് പുതിയ വാര്‍ത്ത. ആലിയ ഭട്ട്, ബിപാഷാ ബസു, ശ്രദ്ധ കപൂര്‍, അര്ജുന് രാംപാല്‍, മലൈക അറോറ, അര്‍ബാസ് ഖാന്, ശ്രീദേവി, ബോളി കപൂര്‍. എന്നിവരാണ് സംഗീത നിശ ആസ്വദിക്കാനെത്തിയത്.
ജസ്റ്റിന് ബീബറിന്റെ സംഗീത രാവ് സമയം കൊല്ലിയാണെന്നാണ് സൊണാലിയുടെ വിമര്‍ശനം. സുരക്ഷാക്രമീകരണങ്ങളുടെ പാളിച്ച മൂലമാണ് നടി ബിപാഷ പരിപാടിക്കിടെ ഇറങ്ങി പോയതെന്നും റിപ്പോര്‍ട്ടുണ്ട്. ബിപാഷയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ കരണ്‍ സിംഗും പാരിപാടി കാണാന്‍ എത്തിയിരുന്നു.
Post Your Comments