CinemaNEWSTollywood

നിങ്ങളുടെ പ്രിയപ്പെട്ട താരം ഉള്ളതുകൊണ്ടാണ് ഞാനീ ചിത്രത്തില്‍ അഭിനയിച്ചത്; ശ്രീകാന്ത്

തെലുങ്ക്‌ സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായ ശ്രീകാന്ത് മലയാളത്തിലേക്കും വരവറിയിക്കുകയാണ്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്‍’ എന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് ശ്രീകാന്തിന്‍റെ മലയാളത്തിലേക്കുള്ള ചുവടുവയ്പ്. മോഹന്‍ലാലുമായി അഭിനയിക്കുന്നതിന്റെ സന്തോഷം ഒരു ടിവി അഭിമുഖത്തില്‍ താരം പങ്കുവെച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ഇതില്‍ ഉള്ളത് കൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

vi
ഒരു മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും ആദ്ദേഹം പ്രതികരിച്ചു. തന്‍റെ ഭാര്യ വലിയൊരു മോഹന്‍ലാല്‍ ഫാനാണെന്നും ശ്രീകാന്ത് പറഞ്ഞു. മോഹന്‍ലാല്‍ എന്ന അതുല്യ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button