‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയ മഞ്ജിമ ബാലതാരമായിട്ടാണ് സിനിമയിലേക്ക് വരുന്നത്. രണ്ടാം വരവിലൂടെ മഞ്ജിമ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തു. സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല മഞ്ജിമയ്ക്ക് അറിയാവുന്നത്. ബുദ്ധി ശൂന്യമായ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാനും താരം മടിക്കാറില്ല. നടിമാര്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടാണ് ആളുകള്‍ തിയേറ്ററിലേക്ക് വരുന്നതെന്നായിരുന്നു ഗണേശന് എന്ന വ്യക്തിയുടെ വാദം. ഇതിനെ പൊളിച്ചെഴുതുന്ന മറുപടിയാണ് മഞ്ജിമ അയാള്‍ക്ക് നല്‍കിയത്.ഗണേഷിന്റെ ട്വിറ്റര്‍ പോസ്റ്റിനെതിരെയായിരുന്നു മഞ്ജിമയുടെ മറുപടി.
നടിമാരുടെ നഗ്നത കാണാനാണ് ആളുകള്‍ തിയേറ്ററുകളില്‍ വരുന്നതെന്നാണ് നിങ്ങളുടെ ധാരണയെങ്കില്‍ അത് തെറ്റാണ് സര്, നല്ല സിനിമകള്‍ കാണാനാണ് അവര്‍ വരുന്നത് അല്ലാതെ വസ്ത്രത്തിന്റെ ഇറക്കകുറവ് ആസ്വദിക്കാനല്ല- മഞ്ജിമ മോഹന്‍
Post Your Comments