താന്‍ രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സീരിയല്‍ താരം ശാലു കുര്യന്‍ വ്യക്തമാക്കി. അത്തരമൊരു വാര്‍ത്ത ശരിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ ശാലു ഫെയ്സ്ബുക്കിൽ എൻഗേജ്മെന്റ് വിഡിയോ ലൈവായി കാണിച്ചിരുന്നു. ശാലു കുര്യന്‍റെ വിവാഹം ഒരു ബിസിനസ്സ്കാരനുമായി രഹസ്യമായി നടന്നുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ തന്‍റെ വരനായ മെറിന്‍ ഒരു ബിസിനസ്സ്കാരനല്ലെന്നും തങ്ങളുടേത് പ്രണയവിവഹമല്ലെന്നും ശാലു വ്യക്തമാക്കി.
“രഹസ്യമായി വിവാഹം നടന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ എൻഗേജ്മെന്റ് ദിവസം ഫെയ്സ്ബുക്കിൽ എന്റെയും മെൽവിന്റെയും ഒന്നിച്ചുള്ള വിഡിയോ ലൈവായി കാണിച്ചു. മെൽവിൻ ഒരു ബിസിനസ്സുകാരനല്ല. ആദ്യമായാണ് ഞങ്ങൾ ഒന്നിച്ചുള്ള വിഡിയോ ലൈവായി വരുന്നത്.’’– ശാലു കുര്യന്‍
Post Your Comments