
ബാഹുബലി-2വില്‍ സൂപ്പര്‍ ഹീറോയായി തിളങ്ങി നില്ക്കുന്ന തെലുങ്ക് താരം പ്രഭാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ശ്രദ്ധാ കേന്ദ്രം. താരത്തിന്റെ ബാഹുബലിയിലെ പ്രകടനത്തെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണയും രംഗത്തെത്തി. ഇരുവരും തമ്മില്‍ മുന്‍പുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും കങ്കണ തുറന്നു പറഞ്ഞു.
തന്റെ ആദ്യകാല തെലുങ്ക് ചിത്രമായ ഏക്ക് നിരഞ്ജനിൽ പ്രഭാസായിരുന്നു നായകൻ. സിനിമയുടെ ചിത്രീകരണ വേളയില്‍ പലപ്പോഴും ഞങ്ങള്‍ തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു. അത് ഒരുപാട് നാളത്തെ അകല്‍ച്ചയ്ക്ക് കാരണമായി. കങ്കണ പറയുന്നു. ഏക്ക് നിരഞ്ജന്റെ ഷൂട്ടിങ്ങിന് ശേഷം പ്രഭാസുമായി യാതൊരുവിധ ബന്ധങ്ങളുമില്ലായിരുന്നു. പിന്നീട് കാണുന്ന സിനിമ ബാഹുബലിയാണ്. പ്രഭാസിന്റെ പ്രകടനം വിസ്മയിപ്പിച്ചു. ഇത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചതിൽ സന്തോഷമുണ്ട്. കങ്കണ കൂട്ടിച്ചേര്‍ത്തു. ഒരു തെലുങ്ക് ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം.
Post Your Comments