കേരള ഫിലിം ക്രിറ്റിക്സ് അവാര്‍ഡ് സ്വന്തമാക്കിയ ‘അക്കല്‍ദാമയിലെ പെണ്ണ്’ എന്ന ചിത്രത്തിന് ശേഷം പി.ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ന്യൂസിലാന്‍ഡില്‍ നിന്നാണ് ചിത്രത്തിലെ നായികയെ കണ്ടെത്തിരിയിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ സ്ഥിര താമസമാക്കിയ ഇഷ്നി എന്ന മലയാളിയാണ് ഗോകുലിന്റെ നായികയായി എത്തുന്നത്. ‘പപ്പു’ എന്ന് പേരിട്ടിരിക്കുന ചിത്രം നിര്‍മിക്കുന്നത് ജയലാല്‍ മേനോനാണ്. സിനു സിദ്ധാര്‍ത് ക്യാമറയും ബിജിബാല്‍ സംഗീതവും കൈകാര്യം ചെയ്യുന്ന ചിത്രം നര്‍മത്തിന് പ്രധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കുന്നത്
Post Your Comments