CinemaKollywoodNEWS

‘ചാര്‍ലി’ വരും പക്ഷേ മലയാളം പോലെയാവില്ല; പ്രതികരണവുമായി സംവിധായകന്‍ എഎല്‍വിജയ്‌

മാര്‍ട്ടിന്‍ പ്രക്കാട്ട് ദുല്‍ഖര്‍ ചിത്രം ചാര്‍ലി തമിഴില്‍ റീമേക്ക് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എഎല്‍ വിജയ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ കേന്ദ്രകഥാപാത്രമാകും എന്നായിരുന്നു തമിഴ് ചാര്‍ലിയെക്കുറിച്ച് പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ എഎല്‍ വിജയ്‌ ഇതിനോടകം മറ്റൊരു ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞു .ജയം രവി നായകനാകുന്ന വനമകനാണ് റിലീസിനായി തയ്യാറെടുക്കുന്ന എഎല്‍ വിജയ്‌ ചിത്രം. തമിഴില്‍ ചാര്‍ലി റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് എഎല്‍ വിജയ്‌ ഒരു പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.


“ചാര്‍ലിയുടെ റീമേക്ക് ഉടനില്ല അത് ചെയ്യാന്‍ സമയം ആവശ്യമാണ്. സായ് പല്ലവി നായികയാകുന്ന‘കരു’വാണ് എന്‍റെ അടുത്ത ചിത്രം . സ്വതന്ത്രമായി ചിന്തിക്കുന്ന രണ്ട്പേരുടെ കഥയാണ് ‘ചാര്‍ലി’. ആ സിനിമയ്ക്ക് ഒരു ആത്മാവുണ്ടായിരുന്നു. ബേസിക് സ്റ്റോറി ലൈന്‍ മലയാളത്തിലേത് തന്നെ ആയിരിക്കും. പക്ഷേ മലയാളത്തിലെ ചാര്‍ലി അതേപടി മറ്റൊരു ഭാഷയിലേക്ക് പകര്‍ത്താന്‍ എനിക്ക് താല്‍പര്യമില്ല. മലയാളത്തില്‍ അത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സംവിധാനം ചെയ്തത്. തമിഴില്‍ അവവതരിപ്പിക്കുമ്പോള്‍ എന്റെ ഒരു കൈയ്യൊപ്പ് അതില്‍ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്”.– എഎല്‍വിജയ്‌

shortlink

Post Your Comments


Back to top button