CinemaNEWSTollywood

ആയുധങ്ങൾ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റു, ശിവകാമി പറയുന്നു

‘ബാഹുബലി 2’ പ്രേക്ഷകരുടെ മനം കവരുമ്പോള്‍ ശിവകാമി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അത്ഭുതപൂര്‍വ്വം പകര്‍ന്നാടിയത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രമ്യാകൃഷ്ണനാണ്. മകിഴ്മതി രാജ്യത്തെ മഹാറാണി ശിവകാമിയെ പ്രേക്ഷകര്‍ കയ്യടികളോടെയാണ് രണ്ടാം ഭാഗത്തില്‍ സ്വീകരിക്കുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ ശ്രദ്ധ നേടിയ രമ്യാകൃഷ്ണന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ കൂടുതല്‍ സ്ഥാനം നേടിയെടുക്കുകയാണ്.

ചിത്രത്തിലെ ശിവകാമിയെക്കുറിച്ച് രമ്യാകൃഷ്ണന്‍ പങ്കുവെയ്ക്കുന്നതിങ്ങനെ:

”രണ്ടു ഭാഗങ്ങൾക്കുമായി ഏകദേശം നാലു വർഷമാണ് ബാഹുബലിക്കു വേണ്ടി മാറ്റിവച്ചത്. ശിവഗാമി എന്ന കഥാപാത്രമായി അത്രത്തോളം ഇഴുകി ചേരേണ്ടി വന്നു. നാല് വര്‍ഷം രാജ്ഞിയെപ്പോലെ പെരുമാറുക എന്നത് അത്രത്തോളം ബുദ്ധിമുട്ടാണ്. ചിത്രീകരണത്തിനു വേണ്ടി ആയുധങ്ങൾ ഉപയോഗിക്കുന്നതിനിടെ നിരവധി തവണ പരുക്കേറ്റു. ഡബ്ബിങ് ആയിരുന്നു മറ്റൊരു വെല്ലുവിളി. സ്വന്തം ശബ്ദം ഉപയോഗിക്കണമെന്ന് സംവിധായകൻ രാജമൗലിക്ക് നിർബന്ധമായിരുന്നു. തമിഴിലും തെലുങ്കിലും എന്‍റെ ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. പടയപ്പയിൽ പോലും ഞാൻ ഡബ്ബ് ചെയ്തിട്ടില്ല.ഡബ്ബിംഗ് വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു”.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രമ്യാകൃഷ്ണന്‍ ശിവകാമിയെക്കുറിച്ച് പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button