ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ബാഹുബലി 2 മുന്നേറുമ്പോള്‍ ചിത്രത്തിന്റെ അഞ്ച് തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവന്‍. വളരെ രസകമായ തെറ്റുകളാണ് ചിത്രത്തിന്റേതായി വിഘ്‌നേശ് കണ്ടുപിടിച്ചത്.
ചിത്രത്തിന്റെ ടിക്കറ്റ് തുകയായ 120 രൂപ കുറവാണെന്ന് വിഘ്‌നേശ് പറയുന്നത്. വെറും 120 രൂപ മുടക്കി ഇത്രയും വലിയൊരു കാഴ്ചാനുഭവം സമ്മാനിക്കുക. ഒരു കലക്ഷന്‍ ബോക്‌സോ അല്ലെങ്കില്‍ നിര്‍മാതാവിന്റെ അക്കൗണ്ട് നമ്പറോ തന്നിരുന്നെങ്കില്‍ കുറച്ചുകൂടി പൈസ കൊടുക്കാമെന്ന് വിഘ്‌നേശ് പറയുന്നു.
സിനിമയുടെ ദൈര്‍ഘ്യം തീരെ കുറഞ്ഞ് പോയെന്നും വിഘ്‌നേശ് ചൂണ്ടിക്കാണിക്കുന്നു. മൂന്നുമണിക്കൂറുകള്‍ കൊണ്ട് ഇതുപോലൊരു ചിത്രം തീര്‍ന്നുപോകാന്‍ ആരും ആഗ്രഹിക്കില്ലെന്നും വിഘ്‌നേശ് പറഞ്ഞു.
5 Mistakes in #Baahubali2
Frm Legend @ssrajamouli sir’s Masterpiece!
TakeABow??@meramyakrishnan #prabas #satyaraj @RanaDaggubati &team pic.twitter.com/GRPD3HLnVH
— Vignesh ShivN (@VigneshShivN) 1 May 2017
‘കൂടുതല്‍ പെര്‍ഫക്ഷനും ഡീറ്റെയ്ലിങും ചിത്രത്തിനുണ്ട്. ഇത് മറ്റുസംവിധായകരുടെ ആത്മവിശ്വാസവും, തലക്കനവും തകര്‍ക്കും.’ വിഘ്‌നേശ് പറഞ്ഞു.
‘കണ്‍ക്ലൂഷന്‍ ആകാന്‍ പാടില്ലായിരുന്നു. ഇനിയുമൊരു പത്തുഭാഗങ്ങളെങ്കിലും വരണമായിരുന്നു. റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ത്തു. ഇന്ത്യന്‍ സിനിമയുടെ ചരിത്രമായ ഈ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനി എത്ര വര്‍ഷം കാത്തിരിക്കണം.’ വിഘ്‌നേശ് പറയുന്നു.
Post Your Comments