ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രമായി മുന്നേറുന്ന രാജമൗലിയുടെ ‘ബാഹുബലി’ക്ക് പല ഭാഗത്ത്നിന്നും വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. സാക്ഷാല്‍ രജനികാന്തും ചിത്രം കണ്ടതിനു ശേഷം ട്വിറ്റര്‍ കുറിപ്പില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി.
“ബാഹുബലി-2 ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും, രാജമൗലി ദൈവത്തിന്റെ സ്വന്തം മകനാണെന്നും തലൈവര്‍ ട്വിറ്ററില്‍ കുറിച്ചു. രജനിയുടെ പ്രശംസയ്ക്ക് പിന്നാലെ രാജമൗലിയുടെ പ്രതികരണവും ഉടനടി എത്തി.
“തലൈവ ദൈവം നേരിട്ട അനുഗ്രഹിച്ചത് പോലെ തോന്നുന്നു. ഇതിലും വലുതായി മറ്റൊന്നുമില്ല”. രാജമൗലി ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.
Post Your Comments