CinemaNEWSTollywood

അവന്‍റെ കാര്യത്തില്‍ എനിക്കല്‍പ്പം ആശങ്കയുണ്ട്; രാജമൗലിയെക്കുറിച്ച് പിതാവ് വിജയേന്ദ്ര പ്രസാദ്

ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ബാഹുബലി’ എന്ന ചിത്രത്തിന്റെ കഥ എഴുത്തിനു പിന്നില്‍ മറ്റൊരാളുടെ കരസ്പര്‍ശമുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഫിലിം മേക്കറാണ് രാജമൗലി എന്നാല്‍ അദ്ദേഹത്തിന്റെ പിതാവായ വിജയേന്ദ്ര പ്രസാദിനെക്കുറിച്ച് പരാമര്‍ശിക്കാതെ പോയാല്‍ ബാഹുബലിക്ക് പൂര്‍ണ്ണതയില്ല. 25ല്‍ ഏറെ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ വിജയേന്ദ്ര നാല് സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. മഹിഷ്മതി എന്ന രാജ്യത്തെ കുറിച്ചും ബാഹുബലി എന്ന യോദ്ധാവിനെക്കുറിച്ചും വിജയേന്ദ്ര എഴുതിയ കഥയാണ്‌ രാജമൗലി ബാഹുബലിയാക്കി മാറ്റിയത്. എല്ലാ ക്രെഡിറ്റുകളും മകന് ലഭിക്കുമ്പോള്‍ വിജയേന്ദ്രയ്ക്ക് സന്തോഷം മാത്രം . മകന്റെ വലിയ വിജയത്തിൽ അഭിമാനമുണ്ടെങ്കിലും അൽപം ആശങ്കയും വിജയേന്ദ്ര പ്രസാദ് പങ്കുവെയ്ക്കുന്നു. പ്രശസ്തി കൂടുംതോറും അവന്റെ ഉത്തരവാദിത്തങ്ങളും അവന് മേലുള്ള പ്രതീക്ഷകളുടെ ഭാരവും കൂടും എന്നാണ് വിജയേന്ദ്രയെ ഭയപ്പെടുത്തുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌റംഗി ഭായ്ജാന്‍ എന്ന ശ്രദ്ധേയമായ ബോളിവുഡ് ചിത്രത്തിന് തൂലിക ചലിപ്പിച്ചതും വിജയേന്ദ്ര പ്രസാദാണ്.

shortlink

Post Your Comments


Back to top button