CinemaGeneralNEWS

എന്ത് വെല്ലുവിളികളും വാശിയോടെ ഏറ്റെടുക്കുന്ന ഒരേയൊരു നടന്‍, ആയോധനമുറകള്‍ പരിശീലിക്കാന്‍ മോഹന്‍ലാല്‍ അമേരിക്കയിലേക്ക്!

രണ്ടാമൂഴത്തിലെ ഭീമനാകേണ്ടി വരുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന് മുന്നില്‍ ഒരുപാട് വെല്ലുവിളികളാണ് ഉള്ളത്. അവയില്‍ പ്രധാനമാണ് ആയോധനകലകളിലെ അഭ്യാസം.’രണ്ടാമൂഴം’ എന്ന ചിത്രത്തില്‍ പല തരത്തിലുള്ള യുദ്ധ മുറകളാണുള്ളത്. ‘ഗദായുദ്ധം’ മുതൽ കാറ്റിന്റെ വേഗത്തിലുള്ള ‘രദയുദ്ധം’ വരെ ‘രണ്ടാമൂഴ’ത്തിലുണ്ട്. ഇത്തരത്തിലുള്ള യുദ്ധ മുറകളുടെ പരീശീലനത്തിനായി മോഹന്‍ലാല്‍ അടുത്ത വര്‍ഷം അമേരിക്കയിലെ ഗ്ലാഡിയേറ്റഴ്‌സിന്റെ മുന്നിലേക്ക് പോകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എല്ലാ വെല്ലുവിളികളും ഒരു തികഞ്ഞ നടന്‍റെ ആത്മ സമര്‍പ്പണത്തോടെ ഏറ്റെടുക്കാറുള്ള മോഹന്‍ലാല്‍ ഭീമന്‍റെ ശരീര ഭാഷയും മാനസിക വ്യഥകളുമൊക്കെ അനായാസം ഉള്‍ക്കൊള്ളുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

shortlink

Post Your Comments


Back to top button