BollywoodCinemaGeneralNEWS

ഒടുവില്‍ പൊതുവേദിയില്‍ ആമിര്‍ എത്തി! പുരസ്കാരം നല്‍കിയത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

ദേശീയ അവാര്‍ഡുകളടക്കം എല്ലാ പുരസ്കാരങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിക്കാറുള്ള ആമിര്‍ വര്‍ഷങ്ങളായി പൊതു വേദികളില്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആമിര്‍ പൊതു വേദിയിലെത്തി അവാര്‍ഡ്‌ സ്വീകരിച്ചു. ‘മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്ക്കര്‍’ അവാര്‍ഡിലാണ് ആമിര്‍ പുരസ്കാരം സ്വീകരിക്കാനെത്തിയത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതാണ് ആമിറിന് പുരസ്കാരം സമ്മാനിച്ചത്. ചലച്ചിത്ര നടി വൈജയന്തി മാല, ക്രിക്കറ്റ് താരം കപില്‍ ദേവ് എന്നിവര്‍ക്കും ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കി.

shortlink

Post Your Comments


Back to top button