GeneralNEWS

നാടിനെ മുഴുവനും നാണം കെടുത്തുന്ന പ്രസ്താവന ; എം,എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് മഞ്ജു വാര്യര്‍

‘പെമ്പിളൈ ഒരുമ’എന്ന ശക്തമായ സ്ത്രീ പോരാട്ടത്തെ അസഹയാനീയമായ വിധം വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന മന്ത്രി എംഎം മണിയുടെ നിലപാടിനെ വിമര്‍ശിച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജു വാര്യര്‍ തന്‍റെ ഖേദം പ്രകടിപ്പിക്കുന്നത്. രാജ്യം ശ്രദ്ധിക്കുകയും ഒരു പാട് പേർ ഒപ്പം നിൽക്കുകയും ചെയ്ത പോരാട്ടമായിരുന്നു പെമ്പിളൈ ഒരുമയുടേതെന്നും, അതിനെ ഏറ്റവും തരം താഴ്ന്ന രീതിയിൽ പരിഹസിച്ചതിലൂടെയും പ്രവർത്തകരെ സ്വഭാവഹത്യ നടത്തിയതിലൂടെയും മന്ത്രി അപമാനിച്ചത് ആത്മാഭിമാനത്തോടെ നിവർന്നു നില്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളേയുമാണെന്നും മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

shortlink

Post Your Comments


Back to top button