CinemaGeneralIndian CinemaNEWSNostalgia

ബാല്യകാല ഓര്‍മകളുടെ സ്മരണ പുതുക്കി ജന്മനാട്ടില്‍ മോഹന്‍ലാല്‍

ഓരോരുത്തര്‍ക്കും അവരവരുടെ സ്വകാര്യനിമിഷങ്ങള്‍ ഉണ്ടാകും. അത്തരമൊരു സ്വകാര്യ നിമിഷം ആസ്വദിക്കുകയാണ് മോഹന്‍ലാല്‍ . 32 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ താന്‍ ജനിച്ചു വീണ വീട്ടിലെത്തി. പത്തനം തിട്ടയിലെ ഇലന്തൂരെന്ന ഗ്രാമത്തില്‍ അമ്മ ശാന്തകുമാരി അമ്മയുടെ വീടാണിത്. പുന്നയ്ക്കല്‍ തറവാടെന്ന ഈ വീട്ടിലാണ് 1960 ലെ മെയ്മാസത്തില്‍ മോഹന്‍ലാല്‍ ജനിച്ചുവീണത്. ഏകദേശം 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലാല്‍ ഈ വീട്ടിലേക്ക് വീണ്ടുമെത്തുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ലാല്‍ ഭഗവതികുന്ന് ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലെത്തിയത്. കുടുംബക്കാവിലെത്തി വിളക്ക് കത്തിച്ച്‌ പ്രാര്‍ത്ഥിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം നാലുമണിക്കൂറോളം അദ്ദേഹം അവിടെ ചെലവഴിച്ചു. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വെള്ളമുണ്ടും ഷര്‍ട്ടും അണിഞ്ഞ് താരജാഡകളും, ആളും, ആരവങ്ങളുമൊന്നുമില്ലാതെ തീര്‍ത്തും ലളിതമായിട്ടായിരുന്നു കുട്ടിക്കാല സ്മരണകളുറങ്ങുന്ന വീട്ടിലേക്ക് വീണ്ടുമെത്തിയ ലാല്‍ ഒന്‍പതുമണിയോടെ കൊച്ചിയിലെ വില്ലന്റെ സെറ്റിലേക്ക് മടങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button