വിവാദഗായകന് സോനു നിഗമിനെതിരെ പോലീസ് കേസ്. ബാങ്ക് വിളി വിവാദത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് കൊണ്ട് നദീം റാണയെന്ന ആളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രാദേശിക മത സംഘടനയുടെ നേതാവായ നദീം മത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചുകൊണ്ട് ഔരംഗാബാദിലെ മരത്വാദ സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ആരാധാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന തരത്തില്‍ സോനു ചെയ്ത ട്വീറ്റുകള്‍ വന്‍ വിവാദമായിരുന്നു. സോനുവിനെ നാടുകടത്തണമെന്നും ഫത്വ പുറപ്പെടുവിക്കണമെന്നുമുള്ള വലിയ ചര്‍ച്ചയുണ്ടായിരുന്നു.
Post Your Comments