ദിനേശ് വിജയന് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം രാബ്ത ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കഴിഞ്ഞു. ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച. പുരാതന കാലവും ആധുനിക കാലവും പങ്കുവെയ്ക്കുന്ന ഈ ചിത്രത്തില്‍ 324 വയസ്സ് പ്രായമുള്ള ഒരു അപൂര്‍വ്വ മനുഷ്യന്റെ കഥാപാത്രമുണ്ട്. ബോളിവുഡിലെ യുവതാരം രാജ്കുമാര് റാവുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്കുമാറിന്റെ മാറ്റം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ജൂണ്‍ 9നാണ് രാബ്ത പ്രദര്‍ശനത്തിനെത്തുന്നത്.
Post Your Comments