GeneralNEWS

ഇത് അവസാനത്തെ (എം)ന്‍റെ ഉടമ, കാറല്‍ മാര്‍ക്സിന്‍റെ വാക്കുകള്‍ കടമെടുത്ത് ആഷിക് അബു

കാറല്‍ മാര്‍ക്സിന്‍റെ വാക്കുകള്‍ കടമെടുത്ത് സംവിധായകന്‍ ആഷിക് അബു. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശ് പൊളിച്ചുമാറ്റിയതിന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച സാഹചര്യത്തിലാണ് ആഷിക് അബുവിന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ‘ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെയോ ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല എന്ന കാറല്‍ മാക്സ് വചനത്തിലൂടെയാണ് ആഷിക് അബു തന്‍റെ നിലപാട് വ്യക്തമാക്കുന്നത്. ഒരു ജര്‍മന്‍ ഫിലോസഫര്‍, അവസാനത്തെ (എം)ന്‍റെ ഉടമ എന്ന തലക്കെട്ടോടെയാണ് ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

shortlink

Post Your Comments


Back to top button