സുശാന്ത് സിംഗും ക്രിതിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന രാബ്ട ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. ചിത്രത്തിന്റെ ട്രെയിലറില്‍ 324 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് രാജ്കുമാര് റാവു. കഥാപാത്രത്തിനനുസരിച്ച് രൂപവും ഭാവവും മാറ്റാന്‍ ശ്രദ്ധിക്കുന്ന നടനാണ് രാജ്കുമാര് റാവു.
ദിനേഷ് വിജന്സിന്റെ രാബ്ട എന്ന സിനിമയില്‍ കണ്ടാല്‍ തിരിച്ചറിയാത്ത മേക്ക് ഓവറിലാണ് രാജ്കുമാര് റാവു 324 വയസ്സുള്ള കഥാപാത്രമായി മാറിയിരിക്കുന്നത്. രാബ്ടയുടെ ട്രെയിലറിന്റെ അവസാന ഭാഗത്ത് ആണ് രാജ്കുമാര് റാവുവിന്റെ കഥാപാത്രം വരുന്നത്. രാബ്ടയിലെ അതിഥി വേഷമെന്ന അടിക്കുറുപ്പോടെ രാജ്കുമാര് റാവു തന്നെ ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്. .
വിക്രമാദിത്യ മൊട്വാനിയുടെ ട്രാപ്പ്ഡ് എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ രാജ്കുമാര് റാവു പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.
Post Your Comments