Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralIndian CinemaNEWS

ഓംപുരിയുടെ പ്രേതം; വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഭാര്യ നന്ദിത പുരി

കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് അന്തരിച്ച ബോളിവുഡ് നടന്‍ ഓംപുരിയുടെ പ്രേതം പ്രതികാരദാഹിയായി കറങ്ങി നടക്കുന്നുവെന്ന്. അതിനായി വീഡിയോ ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു. ചര്‍ച്ചയായ ഈ വാര്‍ത്ത ഇന്ത്യന്‍ മധ്യമങ്ങളും ഏറ്റുപിടിച്ചതോടുകൂടി മറുപടിയുമായി അദ്ദേഹത്തിന്‍റെ ഭാര്യ നന്ദിത പുരി രംഗത്ത്. ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അപകീര്‍ത്തികരമായ വീഡിയോ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും ഉപദ്രവിക്കുക എന്നത് മാത്രമാണ് വിഡിയോ പുറത്തു വിട്ടവരുടെ ലക്ഷ്യമെന്നും നന്ദിത പുരി പറയുന്നു. വിദേശ സിനിമകളില്‍ ഓംപുരിയ്ക്ക് ലഭിച്ച പ്രശംസകളില്‍ അസന്തുഷ്ടരായവരുണ്ട്. അവരാണ് വിഡിയോയ്ക്ക് പിന്നിലെന്നും ഇവര്‍ തന്നെയും മകനെയും ഈ രാജ്യത്തെ സിനിമാ സാഹോദര്യത്തെയുമാണ് വേദനിപ്പിച്ചത്. പ്രേതം, രൂതം എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക എന്നും നന്ദിത ചോദിക്കുന്നു.

ഓംപുരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇപ്പോള്‍ പ്രേതകഥയുമായി എത്തിയിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഓംപുരി ജീവിച്ച സ്ഥലമല്ല. അത്തരമൊരു സ്ഥലത്ത് ഓംപുരി താമസിക്കില്ല. പക്ഷേ അത് ഞങ്ങളുടെ വീടിന് അടുത്തുള്ള സ്ഥലമാണവെന്നും നന്ദിത പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഓംപുരിയുടെ മരണവാര്‍ത്ത എത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു
ഇതിനിടെയാണ് ഓംപുരിയുടെ പ്രേതാന്മാവ് പ്രതികാരത്തിനായി കറങ്ങി നടക്കുന്നുവെന്ന റിപ്പോര്‍ട്ട് വീഡിയോ തെളിവുകളോടെ പുറത്തു വന്നിരിക്കുന്നത്.

‘ബോല്‍ ന്യൂസ്’ എന്ന പാക് വാര്‍ത്താ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെളിവു സഹിതം പുറത്തു കൊണ്ടു വന്നത്. പിന്നാലെ ഇന്ത്യന്‍ ചാനലുകളും ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button