ചൂതുകളിയില്‍ സ്ത്രീകളെയും പണയം വെക്കാമെന്ന സന്ദേശം നല്‍കിയ ഗ്രന്ഥത്തിന് ഇന്ത്യക്കാര്‍ കൂടുതല്‍ ബഹുമാനം നല്‍കുന്നെന്ന കമല്‍ഹാസെന്‍റെ വിമര്‍ശനത്തിനെതിരെ നല്‍കിയ കേസില്‍ കമല്‍ ഹാസനോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം.
മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന് കാട്ടികൊണ്ട് ഹിന്ദുമുന്നണി കക്ഷി പ്രവര്‍ത്തകനായ ആദിനാഥ സുന്ദരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുനെല്‍വേലി ജില്ലാ കോടതിയുടെ ഉത്തരവ്. മെയ് അഞ്ചിന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം.
മാര്‍ച്ച് 12 ന് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസെന്‍റെ ഈ പരാമര്‍ശം. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു മുന്നണി കക്ഷി ചെന്നൈ പൊലീസില്‍ പരാതിപ്പെടുകയും തിരുനെല്‍വേലി കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
Post Your Comments