സിനിമാസംവിധായകൻ എസ്എൽ പുരം ജയസൂര്യയെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനു കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന ജയസൂര്യയെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
മുഖത്ത് അടിയേറ്റ ജയസൂര്യ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചേർത്തല ഡിവൈഎസ്പിക്കു പരാതി നല്കി. പ്രസിദ്ധ തിരക്കഥാകൃത്ത് എസ്എൽ പുരം സദാനന്ദന്റെ മകനാണു ജയസൂര്യ.ദേശീയപാതയിൽ എരമല്ലൂർ ജംക്ഷനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. സിഗ്നലില്‍ കിടന്നിരുന്ന കാര്‍ സിഗ്നല്‍ ലഭിച്ചപ്പോള്‍ മുന്നോട്ടെടുത്തപ്പോള്‍ പിന്നിലെ വാഹനത്തില്‍ ഇടിക്കുകയും ആ ഇടിയുടെ ആഘാതത്തില്‍ സൈഡിലൂടെ പോയ ബൈക്കിലും കാര്‍ തട്ടി. ഈ സമയം ജംക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഓടിവന്ന് അസഭ്യം പറയുകയും കാറിന്റെ ഡോർ തുറന്നു ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ജയസൂര്യയെ പിടിച്ചിറക്കി കരണത്ത് അടിക്കുകയുമായിരുന്നെന്നാണു പരാതി.
അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ മുന്നിലിട്ടാണ് പോലീസ് മര്‍ദ്ദിച്ചതെന്നും വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയത്തിന് ശേഷമാണ് വിട്ടയച്ചതെന്നും ജയസൂര്യ പറയുന്നു. എന്നാല്‍ ജയസൂര്യയുടെ കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടെക്ക് ചെയ്തു ബൈക്കിനെ ഇടിച്ചിടുകയായിരുന്നുവെനാണ് പോലീസ് പറയുന്നാത്.
Post Your Comments