CinemaNEWS

ലിച്ചി മാത്രമല്ല അപ്പാനി രവിയും വരുന്നുണ്ട്,അഭിനയ വിസ്മയത്തിനരികിലേക്ക്!

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരങ്ങളാണ് രേഷ്മ രാജനും, ശരത്തും. അങ്കമാലിയിലെ നായിക കഥാപാത്രമായ ലിച്ചിയെ മനോഹരമാക്കിയ രേഷ്മ രാജന്‍റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ബെന്നി.പി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് രേഷ്മ മോഹന്‍ലാലിന്‍റെ നായികയാകുന്നത്. രേഷ്മയ്ക്ക് പിന്നാലെ അങ്കമാലി ഡയറീസിലെ അപ്പാനി രവിയും ചിത്രത്തിലുണ്ട് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജിജോ ആന്റണിയുടെ ‘പോക്കിരി സൈമണ്‍’ എന്ന ചിത്രത്തിലും ശരത് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button