CinemaNEWS

മഹാഭാരതത്തില്‍ മമ്മൂട്ടിയോ? സംവിധായകന്‍റെ പ്രതികരണം

എം.ടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആസ്പദമാക്കി വികെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രം മഹാഭാരതത്തില്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ യുധിഷ്ഠിരനായി മമ്മൂട്ടി ചിത്രത്തിലുണ്ടാകുമോ എന്നായി പലരുടെയും ചോദ്യം. ക്ലബ്ബ് എഫ്എം യുഎഇക്ക് വേണ്ടി ആര്‍ജെ ഷാന്‍ നടത്തിയ അഭിമുഖത്തില്‍ സംവിധായകന്‍ ഇത് വ്യക്തമാക്കുകയും ചെയ്തു.

സംവിധായകന്‍റെ പ്രതികരണത്തിലേക്ക്

രണ്ടാമൂഴത്തില്‍ കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന അഭിനേതാക്കളെയാണ് തേടുന്നത്. പിന്നെ രണ്ട് വര്‍ഷത്തെ കമ്മിറ്റ്‌മെന്റ് ഈ സിനിമയ്ക്ക് ആവശ്യമുണ്ട്. ആ സമയത്ത് മറ്റ് വര്‍ക്കുകളൊന്നും ചെയ്യാന്‍ പറ്റില്ല. ഇങ്ങനെ കുറേ നിബന്ധനകളുണ്ട്. എന്തായാലും ഒന്ന് പറയാം, മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റിയ കഥാപാത്രം രണ്ടാമൂഴത്തിലുണ്ട്. പക്ഷേ അദ്ദേഹത്തെ ഞാന്‍ സമീപിച്ചിട്ടില്ല. നിലവിലെ അവസ്ഥയില്‍ സിനിമയിലെ ഒരു കഥാപാത്രമായും മമ്മൂക്കയെ കണ്ടിട്ടുമില്ല.-വി.കെ ശ്രീകുമാര്‍

shortlink

Related Articles

Post Your Comments


Back to top button