CinemaGeneralIndian CinemaMollywoodNEWS

പതിറ്റാണ്ടുകള്‍ക്കിപ്പുറം വീണ്ടും അരങ്ങില്‍ മധു; ഈ വേഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്…

 

നാടകവും സിനിമയും ആദ്യകലാ ജീവിതങ്ങളില്‍ ഒരുമിച്ചുകൊണ്ട് പൊയ്ക്കൊണ്ടിരുന്ന നടനാണ്‌ പത്മശ്രീ മധു. സിനിമയില്‍ വെള്ളിവെളിച്ചത്തിന്‍റെ തിരക്കില്‍ മുഴുകിയപ്പോള്‍ നാടകത്തെ എന്നും ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അരങ്ങിലേക്ക് എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം മധു വീണ്ടും അമച്വർ നാടകവേദിയുടെ അരങ്ങിലെത്തുകയാണ്. വി.അജയ് ശിവറാം സംവിധാനം ചെയ്ത് നവജീവൻ കലാവേദി അവതരിപ്പിക്കുന്ന ‘ ഭാർഗവീനിലയം അരനൂറ്റാണ്ടിനിപ്പുറം ’ എന്ന നാടകത്തിലൂടെ ആണ് വീണ്ടും മധു ​അരങ്ങിന്റെ ഭാഗമാകുന്നത്.

ഇൗ മാസം 24 ന് വൈകിട്ട് അഞ്ചരയ്ക്ക് വഴുതയ്ക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന സമ്മേളനത്തിൽ നാടകത്തി‍ന്റെ ​ഉദ്ഘാടനം ചലച്ചിത്രസംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നിർവഹിക്കും.
madhu-in-bhargavinilayam-1964

മലയാളത്തിലെ ആദ്യ ഹൊറര്‍ ചിത്രമായ ഭാര്‍ഗ്ഗവീനിലയമാണ് ചില മാറ്റങ്ങളോടെ വീണ്ടും അരങ്ങത്തെത്തുന്നത്. എ.വിൻസന്റ് സംവിധാനം ചെയ്ത് 1964 ൽ പുറത്തിറങ്ങിയ ഈ ഹൊറർ ചിത്രത്തിൽ നായകതുല്യമായ സാഹിത്യകാ‍രന്റെ വേ​ഷമവതരിപ്പിച്ചതും മധുവായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാർഗവീനിലയം നാടകമായി വീണ്ടുമെത്തുമ്പോള്‍ കഥയും കഥാപാത്രങ്ങളും വ്യത്യസ്തരാണ്. നാടകം അണിയിച്ചൊരുക്കുന്നത് സംവിധായകൻ അജയ്ശിവറാം. പ്രഫ.ഗോപാലകൃ​ഷ്ണൻ, ബി.ഹരികുമാർ പ്രേമചന്ദ്രഭാസ്, എസ്.സജനചന്ദ്രൻ,ലാൽ പ്രഭാത്, സുരേഷ്നായർ, വിൽസൺ ജോർജ്, ചലച്ചിത്ര–ടിവി താരങ്ങളായ സോണിയ മൽഹാർ, മാളു എസ്.ലാൽ, റാണി എന്നിവർ വേഷമിടുന്ന നാടകത്തിന്റെ രചന രാജീവ് ഗോപാലകൃഷ്ണന്റേതാണ്.
.

shortlink

Related Articles

Post Your Comments


Back to top button