കുഞ്ഞിന്റെ ജനനവും പേരിടീലും കാരണം ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. 900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന തൈമൂര്‍ എന്ന മംഗോളിയന്‍ ഭരണാധികാരിയുടെ പേര് കുഞ്ഞിന് നല്‍കിയതാണ് പലരേയും ചൊടിപ്പിച്ചത്.
ഒരു പേര് ഇത്രയും വലിയ വിവാദമാക്കണോ എന്ന് ചിലര്‍ ചോദിക്കുമ്പോഴും മറ്റുചിലര്‍ മനപ്പൂര്‍വ്വം വിമര്‍ശനങ്ങള്‍ തുടരുകയാണെന്ന് സെയ്ഫ് പറയുന്നു. തൈമൂര്‍ എന്ന് കുഞ്ഞിന് പേരിട്ടെങ്കിലും മതത്തിന്റെ കാര്യത്തില്‍ തനിക്ക് യാതൊരു നിര്‍ബന്ധവുമില്ലെന്ന് സെയ്ഫ് അഭിപ്രായപ്പെട്ടു. അവനില്‍ ഒരു മതവും അടിച്ചേല്‍പ്പിച്ചിട്ടില്ല. വലുതാകുമ്പോള്‍ അവന് ഇഷ്ടമുള്ള മതം സ്വീകരിക്കാം.
കുട്ടിക്കാലം മുതല്‍ എനിക്ക് ഏറെ ഇഷ്ടമുള്ള പേരാണ് തൈമൂര്‍. അതാണ് കുഞ്ഞിന് നല്‍കിയത്. അതൊരു ചരിത്ര പുരുഷന്റെ പേരാണെന്ന് അറിയാം. തന്റെ സംസ്കാരവുമായി ചേര്‍ന്ന് പോകുന്ന പേരുകൂടിയാണ്. എന്നാല്‍ 900 വര്‍ഷം മുന്‍പു നടന്ന സംഭവത്തിന് ഇപ്പോള്‍ എന്ത് പ്രസക്തിയാണുള്ളതെന്ന് ഒന്നു പറഞ്ഞു തരാമോ. അതിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് മനസ്സിലാവുന്നില്ല. അതിനാല്‍ വിവാദങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സെയ്ഫ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments