വിനോദ പരിപാടികള്‍ മൂലം നില നില്‍ക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് വന്‍ തിരിച്ചടിയുമായി തമിഴ് നിര്‍മാതാക്കള്‍. സിനിമാ സംബന്ധിയായ പ്രോഗ്രാമുകളിലൂടെയാണ് ഭൂരിഭാഗം ടെലിവിഷന്‍ ചാനലുകളും നിലനില്‍ക്കുന്നത്. എന്നാല്‍ ചാനലുകള്‍ക്ക് ഇവ ഇനി സൗജന്യമായി നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് തമിഴ് നിര്‍മാതാക്കള്‍.
തമിഴ് സിനിമയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും എന്ന വാഗ്ദാനത്തോടെ വിശാലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പ്രൊഡ്യൂസര്‍ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. തമിഴ് സിനിമകളുടെ ഉള്ളടക്കം ദൃശ്യ മാധ്യമങ്ങള്‍ക്ക് സൗജന്യമായി നല്‍കരുതെന്ന് കാണിച്ച് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ നിര്‍മാതാക്കള്‍ക്ക് കത്തയച്ചു തുടങ്ങി.
സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശം ചാനലുകള്‍ക്ക് വില്‍ക്കുന്നത് പോലെ പാട്ട് ഉള്‍പ്പെടെയുള്ള സിനിമയുടെ മറ്റ് ഉള്ളടക്കങ്ങള്‍ക്കും പകര്‍പ്പവകാശം ഏര്‍പ്പെടുത്താനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുള്ള നിലപാടുമായി നിര്‍മാതാക്കള്‍ മുന്നോട്ട് പോയാല്‍ ചാനലുകള്‍ പ്രതിസന്ധിയിലാകും. തമിഴിലെ സണ്‍ മ്യൂസിക്, രാജ് മ്യൂസിക്, ഇസൈ അരുവി തുടങ്ങിയ മ്യൂസിക് ചാനലുകളും ആദിത്യ പോലുള്ള കോമഡി ചാനലുകളേയുമാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. ഇതിനോട് ദൃശ്യമാധ്യമങ്ങളുടെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
Post Your Comments