BollywoodCinemaGeneralIndian CinemaNEWS

ഫത്വ നടപ്പിലാക്കാന്‍ വരൂ… താന്‍ തയ്യാര്‍; പശ്ചിമബംഗാള്‍ മൗലവിയ്ക്ക് മറുപടിയുമായി സോനു നിഗം

വിവാദ പരാമര്‍ശം ഉന്നയിച്ച ഗായകന്‍ സോനുനിഗത്തിനെതിരെ ഫത്വ. മുസ്ലീം അല്ലാതിരുന്നിട്ടും നിത്യവും ബാങ്കുവിളികേട്ട് ഉണരേണ്ടി വരുന്നെന്നു പരാതിപ്പെട്ട ബോളിവുഡ് ഗായകന്‍ സോനുനിഗത്തിനെതിരെ പശ്ചിമബംഗാള്‍ മൗലവിയാണ് ഫത്വ പുറപ്പെടുവിച്ചത്. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വീണ്ടും പറഞ്ഞ സോനു മൗലവിയ്ക്ക് മറുപടിയുമായി രംഗത്തെത്തി.

സോനു നിഗത്തിനെ മൊട്ടയടിച്ച്‌,​ ചെരുപ്പുമാല അണിയിച്ച്‌ നാടുചുറ്റിക്കുന്നവര്‍ക്ക് പത്തുലക്ഷം ഇനാം ആണ് മൗലവി പ്രഖ്യാപിച്ചത്.

ഇന്നു തന്നെ തന്റെ തല ക്ഷൗരം ചെയ്യാന്‍ തയ്യാറാണ്. പത്തുലക്ഷം തയ്യാറാക്കി വച്ചോളു മൗലവി. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും സ്വാഗതം എന്നാണ് സോനുവിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.

ആരാധാനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന രീതിയെ വിമര്‍ശിച്ച സോനു,​ മുസ്ലീം അല്ലാതിരുന്നിട്ടും ബാങ്ക് വിളികേട്ട് ഉണരേണ്ടി വരുന്നെന്നും ഇത് മതവിശ്വാസം അടിച്ചേല്‍പ്പിക്കലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button