സിനിമാ താരങ്ങളോട് ഭ്രാന്തമായ ആവേശമാണ് ആരാധകര്‍ക്കുള്ളത്. അതുകൊണ്ട്തന്നെ അവരെ നേരില്‍ കാണാനും മറ്റും കിട്ടുന്ന സാഹചര്യത്തില്‍ താരങ്ങള്‍ക്ക് അസൌകര്യമുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരം രീതികളില്‍ നിന്നും രക്ഷനേടുന്നതിനായി താരങ്ങള്‍ ബോഡിഗാര്‍ഡിനെ കൂടെ കൂട്ടാറുണ്ട്. എന്നാല്‍ ആ ബോഡിഗാര്‍ഡിന്റെ പ്രവര്‍ത്തിയില്‍ മണിക്കൂറുകൾ മുഴുവൻ മുൾമുനയിൽ നില്‍ക്കേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്.
സംഭാവമിങ്ങനെ… കഴിഞ്ഞ ദിവസം കാമുകൻ സിദ്ദാർത്ഥ് മൽഹോത്രയുടെ വീട്ടിൽ നിന്നും തിരികെ പോകാൻ രാത്രി തന്റെ വാഹനത്തിനായി ആലിയ കാത്തുനിൽക്കുകയായിരുന്നു. അതിനായി തന്റെ ബോഡിഗാർഡ് വരാനായി ഫോണിൽ പലതവണ വിളിച്ചിട്ടും അയാള്‍ ഫോണ എടുക്കുകയോ എത്തുകയോ ചെയ്തില്ല. കുറേ പ്രാവശ്യം വിളിച്ചു കഴിഞ്ഞപ്പോള്‍ അവസാനം അയാൾ ഫോൺ എടുത്തു. ആലിയയുടെ അടുത്തെത്തി. വീട്ടിലേക്ക് തിരിക്കുന്നതിനായി കാറിൽ കയറിയപ്പോഴാണ് ആലിയയ്ക്ക് മനസ്സിലാകുന്നത് അയാൾ മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്ന്. ആലിയയ്ക്ക് പേടിയാകാൻ തുടങ്ങി. അയാൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മദ്യപിച്ച അവസ്ഥയിലായതിനാൽ താരം അയാളോട് എതിർക്കാനും പോയില്ല. ഈ അവസ്ഥയിൽ അയാൾ അക്രമത്തിന് മുതിരുമോ എന്ന ആകുലതയിലായിരുന്നു താനെന്നും ആലിയ പറയുന്നു. എന്തായാലും വീട്ടിലെത്തിയ ആലിയ ഉടൻ തന്നെ നടന്ന സംഭവങ്ങൾ അമ്മയോട് പറയുകയും അടുത്ത ദിവസം അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു.
Post Your Comments